വിഷുത്തിരക്കിൽ കോട്ടയം! ഒരുക്കങ്ങളും ആഘോഷങ്ങളുമായി തിരക്കിലമർന്നു നാടും നഗരവും.


കോട്ടയം: വിഷു ആഘോഷങ്ങൾ ഇത്തവണ പൊടിപൊടിക്കാനുള്ള തിമിർപ്പിലാണ് നാടും നഗരവും. ഇന്നലെ മുതൽ തന്നെ വിഷു വിഭവങ്ങൾക്കും വിഷുക്കോടി പുതുവസ്ത്രങ്ങളും ഉൾപ്പടെ വാങ്ങുന്നതിനായി ഗ്രാമ-നഗര വ്യത്യാസമില്ലാതെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 

ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം വാഹനത്തിരക്കും വർധിച്ചിരുന്നു. പച്ചക്കറി, പലചരക്ക്,വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, ജൂവലറികൾ തുടങ്ങി എല്ലാ വ്യാപാര വാണീജ്യ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പടക്ക വിപണിയും കൂടുതൽ ഉണർവ്വിലും എത്തിയിട്ടുണ്ട്. 

വിഷുക്കണിയൊരുക്കുന്നതിനായി കണിക്കൊന്ന പൂക്കളുമായി നിരവധിപ്പേരാണ് വഴിയോരങ്ങളിൽ വിൽപ്പന നടത്തുന്നത്. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ രാവിലെ മുതൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. നാടും നഗരവും ഉത്സവാഘോഷത്തിന്റെ മേളത്തിരക്കിലാണ്. വസ്ത്ര വ്യാപാര കടകളിൽ ഇന്ന് രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.