ആദ്യ ശബരീശ ദർശന സായൂജ്യത്തിൽ പാർവ്വതി, താര ദമ്പതികളായ ജയറാമും പാർവ്വതിയും ശബരിമലയിൽ ദർശനം നടത്തി.


ശബരിമല: താര ദമ്പതികളായ ജയറാമും പാർവ്വതിയും ശബരിമലയിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ടാണ് ഇരുവരും ശബരിമലയിൽ ദർശനം നടത്തിയത്. ആദ്യമായാണ് പാർവ്വതി ശബരിമലയിൽ ദർശനം നടത്തുന്നത്. 

മണ്ഡല-മകരവിളക്ക് തീർത്ഥാടന സമയത്ത് എല്ലാ വർഷവും മുടങ്ങാതെ ജയറാം അയ്യപ്പ സ്വാമിയെ കണ്ടു വണങ്ങാൻ എത്താറുണ്ട്. 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് പാർവതി ശബരിമല ദർശനത്തിനു എത്തിയത്. 

പുഷ്‌പാഭിഷേകം നടത്തി ദീപാരാധനയും പടി പൂജയും കഴിഞ്ഞു ഹരിവരാസനം പാടി നടയടയ്ക്കുന്നതും കണ്ടു തൊഴുതതിനു ശേഷമാണ് ഇരുവരും മലയിറങ്ങിയത്.