യു കെ യിൽ നിന്നും നാട്ടിലെത്തിയത് 15 ദിവസങ്ങൾക്ക് മുൻപ്, കോട്ടയം കുടമാളൂർ സ്വദേശിനിയായ യുവതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.


കോട്ടയം: കോട്ടയം കുടമാളൂർ സ്വദേശിനിയായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂർ മഞ്ജുഷയിൽ ഇ.കെ. മോഹനന്റെയും ഉഷയുടെയും മകള്‍ മഹിമ മോഹൻ (25) നെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭർത്താവ് അനന്തു ശങ്കറിനൊപ്പം 15 ദിവസങ്ങൾക്ക് മുൻപ് ആണ് മഹിമ യു കെ യിൽ സന്ദർലാന്റിൽ നിന്നും നാട്ടിലെത്തിയത്. കോട്ടയം കുടമാളൂർ പുത്തൻപറമ്പിൽ കുടുംബാംഗമാണ് അനന്തു. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. മഹേഷ് മോഹനാണ് മഹിമയുടെ സഹോദരൻ.