ഭിന്നശേഷി സഹായ ഉപകരണവും ധനസഹായവും വിതരണം ചെയ്തു.


ചങ്ങനാശ്ശേരി: സാമൂഹികനീതി വകുപ്പ്-കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നടത്തിയ ഭിന്നശേഷി സഹായ ഉപകരണ വിതരണം, ധനസഹായ വിതരണം ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. 

ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന വികലാംഗ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. എം.വി. ജയഡാളി, ചങ്ങനാശേരി നഗരസഭ വൈസ് ചെയർപേഴ്‌സൺ ബെന്നി ജോസഫ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ സാബു, വികലാംഗ കോർപ്പറേഷൻ ഡയറക്ടർമാരായ ഒ.വിജയൻ, ഗിരീഷ് കീർത്തി, ചാരുമൂട് പുരുഷോത്തമൻ, ഡി.എ.ഡബ്ല്യു.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ജില്ലാ സാമൂഹികനീതി ഓഫീസർ വി.എ. ഷംനാദ് എന്നിവർ സംസാരിച്ചു. 

ശുഭയാത്ര പദ്ധതി പ്രകാരം ഇലക്ട്രോണിക് വീൽചെയറും ശ്രാവൺ പദ്ധതി പ്രകാരം ശ്രവണ ഉപകരണങ്ങളും വിതരണം ചെയ്തു. ഹസ്തദാനം പദ്ധതി പ്രകാരം 2000 രൂപ വീതം സ്ഥിരനിക്ഷേപ സഹായധനവും വിതരണം ചെയ്തു.