ഇ പോസ് മെഷീൻ സെർവർ തകരാർ: ഈ മാസം 28 വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കില്ല, ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മെയ് 5 വരെ ലഭിക്കും, കടകളുടെ പ്രവർത്തന സമയം ജില


തിരുവനന്തപുരം: ഇ പോസ് മെഷീൻ സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് റേഷൻ കടകൾ ഈ മാസം 28 വരെ തുറന്നു പ്രവർത്തിക്കില്ല എന്ന് സംസ്ഥാന പൊതുവിതരണ വകുപ്പ് അറിയിച്ചു.

സെർവർ തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരുന്നു. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഇതുവരെയും വാങ്ങാത്തവർക്ക് മെയ് മാസം 5 വരെ വാങ്ങാവുന്നതാണ്.