തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ പുഞ്ചകൃഷി കൊയ്ത്തിന് തുടക്കമായി.


കോട്ടയം: കോട്ടയം തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിൽ 2022-23 വർഷത്തെ പുഞ്ചകൃഷി കൊയ്ത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 1800 ഏക്കർ വിസ്തൃതിയുള്ള ജെ ബ്ലോക്ക് പാടശേഖരത്തിലാണ് കൊയ്ത്ത് ആരംഭിച്ചത്.

 

 കൊയ്ത്തുൽസവം തിരുവാർപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് വിഎസ് ബിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം ബിന്നു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  സുമേഷ് കുമാർ കാഞ്ഞിരം, ഒ എസ് അനീഷ്, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എം മണി, കൃഷി ഓഫീസർ നസിയ സത്താർ, പാടശേഖരസമിതി കൺവീനർ സുനിൽ  മാത്യു പാടശേഖരസമിതി സെക്രട്ടറി കെ ടി നടേശൻ പാടശേഖരസമിതി അംഗം ചേരിക്കൽ മുരളി എന്നിവർ പ്രസംഗിച്ചു.