ക്രൈസ്തവ സന്യാസത്തെ വികലമായി ചിത്രീകരിക്കുന്ന 'കക്കുകളി' എന്ന നാടകം നിരോധിക്കണം, കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോൺഗ്രസ്സ് ജില്ലാ കളക്ടർക്ക് നിവേദനം


കോട്ടയം: ക്രൈസ്തവ സന്യാസത്തെ വികലമായി ചിത്രീകരിക്കുന്ന 'കക്കുകളി' എന്ന നാടകം നിരോധിക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോൺഗ്രസ്സ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

 

കത്തോലിക്കാ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, സി.ലിനെറ്റ്, സി.റാണി ജോസ്, മേരി മെർലിൻ പയസ് എന്നിവരാണ് കോട്ടയം ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീയ്ക്ക് നിവേദനം നൽകിയത്. ആവിഷ്കാര സ്വാതന്ത്യത്തിൻ്റെ പേരിൽ ക്രിസ്തീയ വിശ്വാസങ്ങളെയും സന്യാസത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഇവർ പറഞ്ഞു. 



ഇതിനോടകം തന്നെ വിവിധ ഇടവകകളിൽ പ്രതിഷേധ യോഗങ്ങളും കൂട്ടായ്മകളും നടന്നു. ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് കക്കുകളി എന്ന ഈ നാടകം. നദാലിയ എന്ന ദരിദ്ര യുവതിയെ മഠത്തിൽ ചേർക്കുന്നതും മഠത്തിലെ പീഡനവും ക്രൂരതയും ലൈംഗീക ചൂഷണവും കണ്ടു മഠം വിട്ടു പുറത്തു വരുന്നതുമാണ് ഇതിവൃത്തം.