ബാബു നമ്പൂതിരിയും നീനക്കുറുപ്പും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ഒറ്റമരം ചിത്രീകരണം കോട്ടയത്തു തുടങ്ങി.


കോട്ടയം: ബാബു നമ്പൂതിരിയും നീനക്കുറുപ്പും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒറ്റമരം എന്ന ചിത്രത്തിൻറെ ഷൂട്ടിങ് കോട്ടയത്തു ആരംഭിച്ചു. സൂര്യ ഇവന്റ് ടീമിന്റെ ബാനറിൽ ബിനോയ്‌ വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖം ഗായത്രിയാണ് നായിക.

 

 കൈലാഷ്, സോമു മാത്യു, ഹരിലാൽ, കോട്ടയം പുരുഷൻ, മനോജ്‌, എം. എൻ.കോട്ടയം, സുനിൽ സഖറിയ, ഡോ. മുസ്തഫ, അഞ്ജന അപ്പുക്കുട്ടൻ, ഡോ. ജീമോൾ, കൃഷ്ണ പ്രഭ, ലക്ഷ്മി സുരേഷ്, മഞ്ജു, തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ രാജേഷ് പീറ്റർ, എഡിറ്റിംഗ് സോബി എഡിറ്റ്‌ ലൈൻ, ആർട്ട്‌ ഡയറക്ടർ ജി. ലക്ഷ്മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ, കോസ്റ്റുംസ് ജയമോൾ, സംഗീതം ബൈജു ഏദൻ തോട്ടം, ഗാനം ജയകുമാർ കെ. പവിത്രൻ, അസോസിയേറ്റ് ഡയറക്ടർ വിനോജ്, രതീഷ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ശശി മായന്നൂർ, മാനേജർ സുരേഷ് കുന്നെപ്പറമ്പ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സഖറിയ, ഡോ. അനീസ്‌ മുസ്തഫ. ചിത്രീകരണം കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നു.