ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനത്തിനു മാറ്റ് കൂട്ടി പത്മശ്രീ ജയറാമിന്റെ പഞ്ചാരിമേളം, ആഘോഷത്തിമിർപ്പിൽ നാട്, ഏഴരപ്പൊന്നാന ദർശനം ഇന്ന്.


ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനത്തിനു മാറ്റ് കൂട്ടി പത്മശ്രീ ജയറാമിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം. 111 ലധികം കലാകാരന്മാർ പങ്കെടുത്ത സ്‌പെഷ്യൽ പഞ്ചാരിമേളമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ അരങ്ങേറിയത്. ഇന്ന് രാത്രി 12 മണിക്കാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും.

 

 കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമെത്തിയ ഉത്സവ ദിനങ്ങൾ ആഘോഷമാക്കാൻ ആയിരക്കണക്കിനാളുകളാണ് എത്തിയിരിക്കുന്നത്. എട്ടാമത്തെ ഉത്സവദിവസമായ ഇന്നാണ് ഏഴരപ്പൊന്നാനകളെ പുറത്തെഴുന്നള്ളിക്കുന്നത്. രാത്രി 12 മണി മുതല്‍ ഏഴരപ്പൊന്നാന ദര്‍ശനം സാധ്യമാകും. പ്രസിദ്ധമായ ആസ്ഥാനമണ്ഡപ ദർശനം നടക്കുന്നതും ഈ സമയത്ത് തന്നെയാണ്. പ്രത്യേകം തയ്യാറാക്കിയ ഒരു പീഠത്തില്‍ ഭഗവാന്‍റെ തിടമ്പ് കൊണ്ടുവരുന്നതോടെ ഈ ചടങ്ങുകൾക്ക് തുടക്കമാകും. ഇതിനു മുന്നിലാണ് വലിയ കാണിക്ക എന്നറിയപ്പെടുന്ന കാണിക്ക് വിശ്വാസികൾ ഏറ്റുമാനൂരപ്പന് സമർപ്പിക്കുന്നത്. 

കാണിക്കയിടുന്ന സമയത്ത് ഏഴരപ്പൊന്നാനകളെ ഇവിടേക്ക് കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക. അരപ്പൊന്നാനയെ തിടമ്പിന്‍റെ താഴെയാണ് സൂക്ഷിക്കുന്നത്. 

ചിത്രം: അരുൺ.