തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.


കോട്ടയം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിലെ 05.ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ 09.ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 12.വയലാ ടൗൺ, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ 07.പൂവക്കുളം എന്നീ തദ്ദേശ വാർഡുകളിലാണ് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

 വോട്ടെടുപ്പുമായി ബന്ധപ്പെട്ട പോലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 1 ന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.