സിവിൽ സ്റ്റേഷനിലെ നവീകരിച്ച പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു.


കോട്ടയം: കോട്ടയം സിവിൽ സ്റ്റേഷനിലെ നവീകരിച്ച പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷനിലെ നവീകരിച്ച പ്രവേശന കവാടം സഹകരണ -സാംസ്‌കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ആണ് ഉദ്ഘാടനം ചെയ്തത്.

 

ഇന്ന് രാവിലെ 11 ന് നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. ലാറ്ററൈറ്റ് ഫിനിഷിംഗോട് കൂടിയ തൂണുകളോടെയുള്ള പ്രവേശനകവാടത്തോടൊപ്പം ചെടികൾക്കായി ഫ്ളവർ ബോർഡുകൾ കൂടി നിർമിച്ച് കവാടം മനോഹരമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ 4.44 ലക്ഷം രൂപയ്ക്കാണ് നിർമാണം പൂർത്തിയാക്കിയത്.