കോട്ടയം: മണർകാട്-പട്ടിത്താനം ബൈപ്പാസിലെ പാറക്കണ്ടം ജങ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്നതിനും ശബരിമല തീർഥാടന കാലത്ത് സുഗമായ ഗതാഗതത്തിന് ഏറ്റുമാനൂർ തവളക്കുഴി ജങ്ഷനിൽ സോളാർ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും 16.37 ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടിൽനിന്ന് അനുവദിച്ചതായി സഹകരണ-സാംസ്‌കാരിക- രജിസ്‌ടേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് കഴിഞ്ഞമാസം പണി തീർത്തു തുറന്നുകൊടുത്ത ബൈപ്പാസിന്റെ ഏറ്റവും തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ പാറക്കണ്ടം ജങ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കാൻ റോഡ് സുരക്ഷാഫണ്ട് അതോറിട്ടിയിൽ നിന്ന് 16,37000 രൂപയുടെ ഫണ്ട് ലഭ്യമാക്കിയത്.
