ജില്ലാതല കേരളോത്സവത്തിന് വർണാഭമായ തുടക്കം.


കോട്ടയം: കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നടക്കുന്ന ജില്ലാതല കേരളോത്സവം സഹകരണ-സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ  ആമുഖപ്രഭാഷണം നടത്തി. കേരള സംസ്ഥാന യുവജനക്ഷേബോർഡംഗം സന്തോഷ് കാലാ പദ്ധതി വിശദീകരിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഓമന ഗോപാലൻ,  ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങളായ മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി ബിന്ദു, ജോസ് പുത്തൻകാല, പി.എം. മാത്യു,

രാജേഷ് വാളിപ്ലാക്കൽ, പി.ആർ അനുപമ, ശുഭേഷ് സുധാകരൻ, ജോസ് മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എൻ. രാധാകൃഷ്ണൻ നായർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.