കോട്ടയത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.


കോട്ടയം: കോട്ടയത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. 

കോട്ടയം വടവാതൂർ അമ്പലത്തിങ്കൽ ബിജു തോമസ്-സാറാമ്മ തോമസ് ദമ്പതികളുടെ മകൾ സ്നേഹ സൂസൻ തോമസ് (22)ആണ് മരിച്ചത്. വടവാതൂർ മാധവൻപടി പുതുപ്പള്ളി റോഡിൽ സ്നേഹയുടെ വീടിനു മുന്നിൽ വച്ച് വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്നും സ്നേഹ പുറത്തേയ്ക്ക് ഇറക്കിയ സ്കൂട്ടറിൽ റോഡിലൂടെ വന്ന കാറിടിക്കുകയായിരുന്നു. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്നേഹയെ ബന്ധുക്കൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. 

സ്നേഹ മണർകാട് ഐ ഇ എൽ ടി എസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ് സാറാമ്മ തോമസ് വിജയപുരം പഞ്ചായത്ത് അംഗമാണ്. ബെൻ ജോൺ തോമസാണ് സഹോദരൻ. സംസ്കാരം പിന്നീട് നടത്തും.