വോട്ടർ പട്ടിക നിരീക്ഷകൻ ഇന്ന് കോട്ടയം ജില്ലയിൽ;യോഗം ചേരും.


കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വോട്ടർ പട്ടിക നിരീക്ഷകനായ ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജുവിന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11ന് യോഗം ചേരും.

ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ പാർലമെന്റ്, നിയമസഭാംഗങ്ങളുടേയും അംഗീകൃത രാഷ്ട്രീയപാർട്ടികളുടേയും പ്രതിനിധികൾ, തെരഞ്ഞെടുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.