വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട്‌ ഒരു വർഷം, ഇതുവരെ നടത്തിയത് ആയിരത്തിലധികം ഡയാലിസിസ്.


വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട്‌ ഒരു വർഷം തികയുന്നു. ഇതിനോടകം ആയിരത്തിലധികം ഡയാലിസിസുകളാണ് ഇവിടെ നടത്തിയത്. യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസത്തിൽ രണ്ട് രോഗികൾക്കാണ് ഡയാലിസിസ് ചെയ്തത്. വൈക്കത്തെ നിരവധി കിഡ്നി രോഗ ബാധിതർ മുൻപ് ഡയാലിസിസിന് ആശ്രയിച്ചിരുന്നത്  സ്വകാര്യ ആശുപത്രികളെയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന രോഗ ബാധിതർക്ക് നിരവധി അസൗകര്യങ്ങളാണ് അതുമൂലം ഉണ്ടായിരുന്നത്. തുടർന്ന് വിഷയം വൈക്കം എം എൽ എ സി കെ ആശ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ കെ ഷൈലജ ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് വൈക്കത്ത് ഒരു ഡയാലിസിസ്  സെന്റർ അനുവദിക്കുകയും അതിനായി ഫണ്ട് വകയിരുത്തുകയും ചെയ്തു. വൈക്കം താലൂക്ക് ആശുപത്രി വളപ്പിൽ കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു കെട്ടിടം ഇതിനായി തിരഞ്ഞെടുക്കുകയും അറ്റകുറ്റപ്പണികൾ നടത്തി ഡയാലിസിസ് സെന്റർ ആരംഭിക്കുകയും ചെയ്തു. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ഇപ്പോൾ വിജയകരമായ ഒരു വർഷം പൂർത്തിയാവുകയാണ്. ഇതിനകം ആയിരത്തിലധികം ഡയാലിസിസുകൾ ഇവിടെ നടത്തിക്കഴിഞ്ഞു.