കുവൈറ്റ്: സംഘശക്തിയറിയിച്ച് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് (പിഡിഎംഎ) കുവൈറ്റ് മേഖല കുടുംബസംഗമം നടത്തി. സംഗമത്തോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാളാഘോഷവും നടത്തി. പാലാ രൂപത സമ്മാനിക്കുന്ന കെട്ടുറപ്പും ഐക്യവും പ്രകടമാക്കിയായിരുന്നു സംഗമം.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ സംഗമത്തിന് കൂടുതല്‍ മിഴിവേകി. അഞ്ഞൂറിലേറെ അംഗങ്ങള്‍ പങ്കെടുത്തത് സംഘാടകമികവും വ്യക്തമാക്കി. സംഗമം പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം സഭയോട് ചേര്‍ന്നുപ്രവര്‍ത്തിക്കണമെന്നും സഭയുടെ തനിമയും പാരമ്പര്യങ്ങളും കൈമാറ്റം ചെയ്യണമെന്നും ഫാ.വെള്ളച്ചാലില്‍ പറഞ്ഞു. സീറോമലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. ജോണി ലോണിസ് മഴുവംചേരി ഒഎഫ്എം, ഫാ. ജോണ്‍സണ്‍ നെടുമ്പ്രത്ത് എസ്ഡിബി, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍ ഒഎഫ്എം, എസ്എംസിഎ പ്രസിഡന്റ് സന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത് തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കാളായി പങ്കെടുത്തു.
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് കോര്‍ഡിനേറ്റര്‍ സിവി പോള്‍ പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റോമി സിറിയക്ക് കണീച്ചുകാട്, ട്രഷറര്‍ സിബി സ്‌കറിയ, പ്രഥമ ജനറല്‍ കോര്‍ഡിനേറ്റര്‍ ഡൊമിനിക് മാത്യു, പിഡിഎംഎ മിഡില്‍ഈസ്റ്റ് ഡെലിഗേറ്റ് ജോബിന്‍സ് ജോണ്‍, വനിതാ കോര്‍ടീം അംഗം സീനാ ജിമ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുവൈറ്റില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന വടക്കേഅറേബ്യ സീറോമലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. ജോണി ലോണിസ് ഒഎഫ് എം നെ യോഗം യോഗം ആദരിച്ചു. എസ്എംസിഎ യുടെസേവനങ്ങൾക്ക് നൽകിയ ആദരവ് പ്രസിഡന്റ് സന്‍സിലാല്‍ ചക്യത്ത്, ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ജോസഫ്, ട്രഷറര്‍ ജോസ് മത്തായി എന്നിവർസംഗമത്തിൽഏറ്റുവാങ്ങി. 30 വര്‍ഷത്തോളം നീണ്ട പ്രവാസജീവിതത്തിനുശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന പാലാരൂപതാംഗം ജയ്‌സണ്‍ സേവ്യര്‍ മുണ്ടംപ്ലാക്കലിന് സംഗമത്തില്‍ യാത്രയയപ്പ് നല്‍കി.
കുവൈറ്റിലെ ദേവാലയശുശ്രൂഷകളില്‍ പ്രധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജയ്‌സന്റെ സേവനങ്ങളെ വൈദികര്‍ അനുസ്മരിച്ചു. എ.എം.ജയിംസ്, ഐവി അലക്‌സ്, ബിജു എണ്ണമ്പ്രായില്‍, സജി സെബാസ്റ്റ്യന്‍, സുനില്‍ തൊടുക, ജയ്‌സണ്‍ സേവ്യര്‍, തോമസ് മുണ്ടിയാനി, ജോഫി പോള്‍, ജോര്‍ജ് വാക്കത്തിനാല്‍, ചെസില്‍ ചെറിയാന്‍, റിജോ ജോര്‍ജ്ജ്, റോബിന്‍ തോമസ്, ജസ്റ്റിന്‍ മാത്യു, നീമാ അനീഷ്, ധന്യാ ജോര്‍ജ്ജ്, സോബിന്‍ മാത്യു, ജോസി കിഷോര്‍ ചൂരനോലി തുടങ്ങിയ കോര്‍ടീം അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. അഡ്വ. സുബിന്‍ അറയ്ക്കല്‍, റീണൂ ജോര്‍ജ്ജ്, അനൂപ് ആന്‍ഡ്രൂസ്, അനൂപ് ജോണ്‍, കിഷോര്‍ ചൂരനോലി, ജോമി തോമസ്, അനീഷ് ഫിലിപ്പ്, സക്കറിയ ജോസഫ്, ലിന്‍ഡാ സാബു, ഷാജി ജോര്‍ജ്ജ്, ബോബി പറ്റാനി, തോമസ് വര്‍ഗ്ഗീസ്, ജിന്‍സ് ജോയി, ഷിബു ജോണ്‍, കുഞ്ഞുമോന്‍ ജോസഫ്, ജോര്‍ജ്ജ് അബ്രാഹം, ഡെന്നീസ് ജോസ്, ജോര്‍ജ്ജ്കുട്ടി ജോസഫ്, ജിയോമോന്‍ ജോയ്, കുര്യന്‍മാത്യു, ഷാജി മാത്യു, ഷിംസണ്‍ പറവന്‍മേല്‍, റ്റോമി മുരിക്കന്‍, സീമാ ജോബി, ബാബു ജോസഫ്, ഡേവിസ് ജോണ്‍, റോജി മാത്യു, ഷൈനി ലിജോ, അനിതാ സജി, ലിജോ കെല്ലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനം. ജയിംസ് മോഹന്‍, ആൻ ലിയ സാബു എന്നിവര്‍ പ്രോഗ്രാം അവതാരകരായിപ്രവര്‍ത്തിച്ചു.