മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രചരണ വാഹനറാലി നടത്തി.


കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മോട്ടോർ തൊഴിലാളികൾ പങ്കെടുത്ത ലഹരിവിരുദ്ധ പ്രചരണ വാഹനറാലി സിവിൽ സ്‌റ്റേഷൻ കവാടത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു.

തുടർന്നു തിരുനക്കര ഗാന്ധി സ്്ക്വയറിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  എം.കെ ശിവപ്രസാദലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ, വിമുക്തി സീനിയർ സിവിൽ എക്സൈസ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ,

വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.ജെ. വർഗീസ്, ടി.എം. സുരേഷ്, കെ.എം. മോഹനൻ, ഉണ്ണികൃഷ്ണൻ മറ്റക്കര, പി.ആർ. രാജീവ്, എം.പി. സന്തോഷ്‌കുമാർ,  മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.