മാതൃ-ശിശു സൗഹൃദ ഹോസ്പിറ്റൽ അംഗീകാരത്തിളക്കത്തിൽ കോട്ടയം കാരിത്താസ് ആശുപത്രി.


കോട്ടയം: കേരള സർക്കാരും നാഷണൽ ഹെൽത്ത്‌ മിഷൻ കേരളയും KUHS ഉം  സംയുക്‌തമായി നൽകുന്ന MBFHI (Mother and Baby Friendly Hospital Initiative) അഥവാ മാതൃ-ശിശു സൗഹൃദ ഹോസ്പിറ്റൽ അംഗീകാരം കാരിത്താസ്  ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസസിന്.

നൂറ്റി മുപ്പതോളം ഇവാല്യൂവേഷൻ പ്രോസാസുകൾ അടങ്ങിയ ഈ അക്രഡിറ്റേഷൻ പ്രോസസ്, 95.8 എന്ന മികച്ച സ്കോർ കണ്ടെത്തി വിജയിക്കാനായത് കാരിത്താസിന് അഭിമാന നേട്ടമായി. കൺസൾട്ടന്റ് പീഡിയാട്രീഷനും എച് ഓ ഡിയുമായ ഡോ. സുനു ജോൺ ആയിരുന്നു നോഡൽ ഓഫീസർ.

കാരിത്താസ് പീഡിയാട്രിക് ഡിപ്പാർട്ട്മെന്റിന്റെയും ക്വാളിറ്റി ഡിപ്പാർട്ട്മെന്റിന്റെയും സംയുക്തമായുള്ള പ്രയത്നഫലമാണ് കാരിത്താസിനെ തേടിയെത്തിയ ഈ അംഗീകാരം. ഏറ്റവും മികച്ച ചികിത്സ, ഇൻഫ്രസ്‌ട്രക്ചർ, പേഷ്യന്റ് സ്റ്റാഫ് എഡ്യൂക്കേഷൻ എന്നിവയാണ് കാരിത്താസിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.