തിരുവനന്തപുരം: പാരസെറ്റമോളും അറ്റോർവാസ്റ്റാറ്റിൻ ടാബ്ലെറ്റുമുൾപ്പടെ സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത 7 മരുന്നുകൾ നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:
*Atorvastatin Tablets IP 20mg, M/s. Morepen Laboratories Ltd, Unit - V, Plot no. 12-C, Sector - 2, Parwanoo, Dist. Solan 173220, C-110835, 02/2024.
*Sider-K-15, Diclofenac Potassium & Serratiopeptidase Tablets, M/s. Biomax Biotechnics (P) Ltd, 261, HSIIDC, Industrial Estate, Alipur, Barwala - 134118 (Haryana), BBT211038, 05/2023.
*Cetlis-MD Tablets, Levocetirizine Dihydrochloride Mouth Dissolving Tablets 5mg, M/s.Alenburg Pharmaceuticals O/s. Octrol Post, Village Rampura, Cheeta Kalan, Cheeta Kalan, Daburji, P.O Bandala - 143006, T-0850, 10/2023.
*Glimepiride Tablets IP 1mg, M/s. ANG Lifesciences India ltd, Village Malkumajra, Nalagarh Road, Baddi, Distt Solan - 173205(H.P), T151006, 10/2023.
*Bisacodyl Tablets IP (Dulax), M/s. Scott Edil Pharmacia Ltd, 56, EPIP, Phase I, Jharmajri, Baddi, Dist.Solan 173205, DT2D003, 03/2025
*DAVAPRIDE-4 MF Forte (Glimepiride 4mg & Metformin Hydrochloride 1000mg Sustained Release Tablets), Nest Healthcare Pvt Ltd., Plot No.300, GIDC, Odhav, Ahmadabad-382415, Gujarat, NHD21336A, 05/2023.
*Paracetamol Tablets IP 500mg, Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa-403526, At: KIADB, Honaga, Belagavi 591113, PP132038, 02/2026.
