വൈക്കം-കോട്ടയം ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് ഉപകാരപ്രദം: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെ വലതുഭാഗത്തെ പ്രവേശന കവാടം യാത്രക്കാർക്ക

കൊച്ചി: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെ വലതുഭാഗത്തെ പ്രവേശന കവാടം യാത്രക്കാർക്ക് തുറന്നു നൽകി. വലതു ഭാഗത്തെ സ്റ്റെയർ, എസ്കലേറ്റർ എന്നിവയാണ് നിർമ്മാണം പൂർത്തിയായി പ്രവർത്തനസജ്ജമായിരിക്കുന്നത്. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം കവാടം യാത്രക്കാർക്കായി തുറന്നു നൽകി. വടക്കേക്കോട്ട സ്റ്റേഷനിലെ ഈ ഭാഗം കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ വൈക്കം, കോട്ടയം ഭാഗത്തു നിന്നു വരുന്നവർക്കും തൃപ്പൂണിത്തുറ ടൌണിൽ നിന്ന് വരുന്നവർക്കും റോഡ് മുറിച്ചു കടക്കാതെ തന്നെ വടക്കേക്കോട്ട സ്റ്റേഷനിൽ പ്രവേശിച്ച് മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഫേസ് 1 എക്സ്റ്റെൻഷന്റെ ഭാഗമായ വടക്കേക്കോട്ട , എസ്.എൻ.ജംഗ്ഷൻ മെട്രോ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബർ ഒന്നാം തീയതി ഉദ്ഘാടനം ചെയ്തിരുന്നു. നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേക്കോട്ടയിലേത്.