കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി അനുവദിച്ച ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു.


 

പാലാ: കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി അനുവദിച്ച ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ജോസ് കെ മാണി  എം.പി നിര്‍വ്വഹിച്ചു. എം.പി ഫണ്ടില്‍ നിന്നുള്ള 12.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത്. 2009 ലാണ് കൊഴുവനാലില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജെസ്സി ജോര്‍ജ്ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രമ്യ രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത വിനോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ ജോര്‍ജ്ജ്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.