ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു, അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികയ്ക്ക് പരിക്ക്. ഏറ്റുമാനൂർ പട്ടിത്താനം തെക്കേകാഞ്ഞിരം തടത്തിൽ ചിത്തിര (22 ) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. 

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഏറ്റുമാനൂർ സെൻട്രൽ ജംങ്ഷനിലാണ് അപകടം ഉണ്ടായത്. പാലാ റോഡിൽ നിന്നും വരികയായിരുന്ന ചിത്തിര ഓടിച്ചിരുന്ന സ്‌കൂട്ടറും കെ എസ് ആർ ടി സി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റ ചിത്തിരയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.