കോട്ടയം: എം ജി യൂണിവേഴ്‌സിറ്റി ഉൾപ്പടെ സംസ്ഥാനത്തെ 9 സർവ്വകലാശാല വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഈ വിധിയുടെ കൂട്ട് പിടിച്ചാണ് ഗവർണർ ഇപ്പോൾ എം ജി യൂണിവേഴ്‌സിറ്റി ഉൾപ്പെടെ സംസ്ഥാനത്തെ 9 സവർവകലാശാല വൈസ് ചാൻസിലർമാരോടും രാജി വെയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് വി സി മാർക്ക് ഗവർണർ നിർദേശം നൽകിയിരിക്കുന്നത്. കേരള- എംജി-കുസാറ്റ്- കേരള ഫിഷറീസ്- കണ്ണൂർ- എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ്-മലയാളം സർവകലാശാല വൈസ് ചാൻസലർമാരോട് ആണ് ഗവർണർ രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
എം ജി യൂണിവേഴ്‌സിറ്റി ഉൾപ്പടെ സംസ്ഥാനത്തെ 9 സർവ്വകലാശാല വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ.
