കോട്ടയം മെഡിക്കല്‍ കോളേജിൽ ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി.


കോട്ടയം: സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളില്‍ ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് 40 ലക്ഷം രൂപ, എറണാകുളം മെഡിക്കല്‍ കോളേജ് 20 ലക്ഷം രൂപ, മഞ്ചേരി മെഡിക്കല്‍ കോളേജ് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് എത്രയും വേഗം തീവ്ര പരിചരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷേറ്റീവ് മറ്റ് മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കുന്നതാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.