കോട്ടയം: സംസ്ഥാനത്തെ ആദ്യ യുവജനസഹകരണസംഘമായ ഇ-നാട് യുവജന സഹകരണസംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ജൂലൈ 29ന് രാവിലെ 10.30 ന് സഹകരണ- സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. വെളിയന്നൂര്‍ പഞ്ചായത്ത് ജംഗ്ഷനില്‍ ചാഴികാട്ട് ബില്‍ഡിംഗില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. മുഖ്യമന്തിയുടെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പിന്റെ സഹായത്തോടെ 2021 ഓഗസ്റ്റ് നാലിന്് രജിസ്റ്റര്‍ ചെയ്ത ഇ-നാട് യുവജന സഹകരണ സംഘം ക്ലിപ്തം കെ 1223 സെപ്്റ്റംബര്‍ ആറിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ശുചിത്വ മിഷന്‍ സേവന ദാതാവായി അംഗീകരിച്ച ആദ്യ സഹകരണ സംഘമായ ഇ-നാട് മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കി മാതൃകയാവുകയാണ്. ഇ-നാട് യുവജന സഹകരണ സംഘം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ശുചിത്വം സഹകരണം എന്ന പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എന്‍. വിജയകുമാര്‍, മീനച്ചില്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എ.റ്റി. സെലി, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കിയില്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം കോട്ടയത്ത്, ഇ-നാട് യുവജന സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം 29ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.
.jpg)