പാലാ: പ്രവർത്തന മികവിന്റെ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് 2022-ലെ ഇക്കണോമിക് ടൈംസിന്റെ ബെസ്ററ് ഹെൽത്ത്കെയർ ബ്രാൻഡ് അവാർഡ് ലഭിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. മോണ്ട്കുമാർ പട്ടേലിൽ നിന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയൊടിക്കലും, എച്ച്.ആർ ആൻഡ് ഐ.റ്റി ഡയറക്ടർ ഡോ. ഇമ്മാനുവൽ പാറേക്കാട്ടും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

മികച്ച പ്രവർത്തനം, ബ്രാൻഡ് എന്ന നിലയിൽ ആളുകൾക്ക് ഉള്ള വിശ്വാസ്യത, ചികിത്സക്ക് എത്തുന്നവർക്ക് നൽകുന്ന ഉന്നത നിലവാരത്തിൽ ഉള്ള സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് ഇക്കണോമിക് ടൈംസ് - ഡെലോയിറ്റ് പ്രത്യേക ജൂറി പാനൽ അവാർഡ് നിർണ്ണയിച്ചത്. ഉന്നത നിലവാരത്തിൽ ഉള്ള സൗകര്യങ്ങളും, പരിചരണവും, ചികിത്സാ സേവനങ്ങളും മിതമായ നിരക്കിൽ നൽകാൻ സാധിച്ചതിലൂടെ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന്റെ കാരണം എന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയൊടിക്കൽ പറഞ്ഞു. 200-ൽ അധികം മികച്ച ഡോക്ടർമാരും സേവനതല്പരരായ ജീവനക്കാരും ഉള്ള പാലാ മാർ സ്ലീവാ മെഡിസിറ്റി പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ആരോഗ്യ മേഖലക്ക് നൽകിയ സമഗ്ര സംഭവനകൾക്കുള്ള അംഗീകാരം ആണ് ഈ അവാർഡ്.
