ദേശിയ യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ രേവതിയെ ഷേർമൗണ്ട് സോഷ്യൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആദരിച്ചു.


എരുമേലി: ദേശിയ  യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ രേവതിയെ ഷേർമൗണ്ട് സോഷ്യൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ഡൽഹിയിൽ നടന്ന  ദേശിയ  യോഗ ചാമ്പ്യൻഷിപ്പിലാണ് രേവതി രാജേഷ് സ്വർണമെഡൽ നേടിയത്. രേവതിയെ ഷേർമൗണ്ട് കോളേജിന്റെ സോഷ്യൽ സർവീസ് കൂട്ടായ്മയായ ഷേർമൗണ്ട്സോഷ്യൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ക്ലാരിസ് ജോസ്, മാനേജർ ഫാ.ഗോഡ്‌ലി വർഗീസ്, അധ്യാപകരായ ഷെറിൻ ഫിലിപ്പ് , അനന്ദു. ബി. നായർ , വിദ്യാർത്ഥി പ്രതിനിധികളായ അൽ - ആമീൻ, ലിയോ സെബാസ്റ്റ്യൻ, സുമി മേരി, വീണമോൾ, ശരണ്യ, പ്രീതി എന്നിവർ പങ്കെടുത്തു.