തിരുവനന്തപുരം: കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടി മിന്നലോട് കൂടിയ ശക്തമായ/ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ഇന്ന് രാവിലെ മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. പുലർച്ചെ ആരംഭിച്ച മഴ ഇതുവരെയും അവസാനിച്ചിട്ടില്ല.