ഐ എ ബി അംഗീകാരം വീണ്ടും ജി ടെക്കിന്: മെഹറൂഫ് മണലൊടി അവാർഡ് ഏറ്റുവാങ്ങും


കോഴിക്കോട് : യു കെ  ആസ്ഥാനമായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പേഴ്‌സിന്റെ ( ഐ എ ബി) ലോകത്തെ ഏറ്റവും മികച്ച സെന്ററിനുള്ള അംഗീകാരം വീണ്ടും ജി.ടെക്കിന് ലഭിച്ചതായി ജി ടെക്  മാനേജ്മെന്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജൂൺ 22 ന് ബ്രിട്ടീഷ് പാർലമെൻറിൽ ഫാബിൻ ഹാമിൽടൺ യു കെ എം പി. യുടെ  അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജി-ടെക്  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മെഹ്റൂഫ് മണലൊടി അവാർഡ് ഏറ്റുവാങ്ങും. തുടർച്ചയായ എട്ടാം തവണയാണ്  ജി ടെക്ക് ഈ അവാർഡിന് അർഹമാകുന്നത്. യു. കെ പാർലമെന്റിലൂടെ നൽകപ്പെടുന്ന ഐ എ ബി അവാർഡ് ആണ് ജിടെക്കിൻറെ ചെയർമാനെ തേടി എത്തിയത്. അക്കൗണ്ടിംഗ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട  സർട്ടിഫിക്കേഷൻ ബോഡിയാണ് ഐ എ ബി.

21 വർഷങ്ങളായി ഐടി വിദ്യാഭ്യാസ രംഗത്തുള്ള ജി-ടെക്കിൻറെ DIFA  (Diploma in Indian & Foreign Accounting) എന്ന കോഴ്സിലൂടെയാണ് വിദ്യാർത്ഥികൾക്ക് ഐ എ ബി യുടെ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നത്. ജിടെകിന്റെ സംസ്ഥാനത്തെ  250 ൽ പരം സെന്ററുകളിലും,  തമിഴ്നാട്, കർണാടക, വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ  സ്ഥാപനങ്ങളിൽ നിന്നും  19 രാജ്യങ്ങളിലായി 560  സെന്ററുകളിലൂടെയും IAB-UK യുടെ കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്. ഇതിനോടകം തന്നെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ജി ടെക്കിലൂടെ ഐ എ ബി - യു ക്കെ യുടെ വിവിധ കോഴ്‌സുകൾ പഠിച്ചു ജോലി നേടിയതായും ജിടെക് മാനേജ്മെന്റ് അറിയിച്ചു. 

അക്കൗണ്ടിംഗ് കരിയർ  ആഗ്രഹിക്കുന്നവർക്ക് ലെവൽ-3 എന്ന ബെഞ്ച്മാർക്ക് ക്വാളിഫിക്കേഷനാണ് IAB-UK നൽകുന്നത്.  വാർത്താ സമ്മേളനത്തിൽ  ജി ടെക് ജനറൽ മാനേജർ കെ. ബി.  നന്ദകുമാർ, എ ജി എം തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ്‌ ദീപക് പടിയത്ത്, മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് എന്നിവർ സംസാരിച്ചു.