കടുത്തുരുത്തി ബ്ലോക്ക് ആരോഗ്യമേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.


കോട്ടയം: ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വിവിധങ്ങളായ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യ വകുപ്പ് കോട്ടയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് ആരോഗ്യമേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം, ആയൂര്‍വേദം, ഹോമിയോ ഡോക്ടര്‍മാരുടെ സേവനം, മലമ്പനി, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ കണ്ടെത്താനുള്ള പരിശോധന, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം. കുടിവെള്ളം, മീന്‍, പാല്‍, എണ്ണ എന്നിവയിലെ മായം കണ്ടെത്താനുള്ള പരിശോധന, യോഗ പരിശീലനം തുടങ്ങി നിരവധി സേവനങ്ങള്‍ സൗജന്യമായി മേളയില്‍ ലഭിക്കും.

ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും ചര്‍ച്ചകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍, ഫസ്റ്റ് എയ്ഡ്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയും മേളയില്‍ പൊതുജനങ്ങള്‍ക്കായി വിശദീകരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു.