കോട്ടയം: കേരളാ പോലീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി 36 മത് ജില്ലാ സമ്മേളത്തോടനുബന്ധിച്ച് പഞ്ചഗുസ്‌തി മത്സരം നടത്തി. ഇന്ന് ഡി പി ഓ ഹാളിൽ വച്ച് നടന്ന പഞ്ചഗുസ്‌തി മത്സരത്തിന്റെ ഉത്‌ഘാടനം ജില്ലാ പോലീസ് മേധാവി ഡി. ശില്പ നിർവഹിച്ചു.
ആവേശകരമായ മത്സരത്തിൽ പുരുഷ വിഭാഗത്തില്‍ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ ജിഎസ് ഐ അജിത്ത് എസ്, കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനേഷ് കെയു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി.
വനിതാ വിഭാഗത്തില്‍ കുമരകം പോലീസ് സ്റ്റേഷനിലെ റെജിമോള്‍, വനിതാ സെല്ലിലെ ബിന്ദു എം എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി.
