പാറോലിക്കൽ, മുട്ടമ്പലം റെയിൽവേ ഗേറ്റുകൾ നാളെ അടച്ചിടും.


കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാതയുടെ ട്രാക്ക് പരിശോധന നടക്കുന്നതിനാൽ പാറോലിക്കൽ, മുട്ടമ്പലം റെയിൽവേ ഗേറ്റുകൾ നാളെ അടച്ചിടും.



 പാറോലിക്കൽ റെയിൽവേ ഗേറ്റ് രാവിലെ എട്ടു മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ചുവരെയും അടച്ചിടും. മുട്ടമ്പലം റെയിൽവേ ഗേറ്റ് വൈകിട്ട് 4.30 മുതൽ ആറുവരെ അടച്ചിടുമെന്നും എ.ഡി.എം. അറിയിച്ചു.