കെ.എസ്.ഇ.ബി. കുറവിലങ്ങാട് 110 കെ.വി. സബ്‌സ്‌റ്റേഷൻ ഉദ്ഘാടനം ഇന്ന്.


കോട്ടയം: കെ.എസ്.ഇ.ബി. കുറവിലങ്ങാട് 110 കെ.വി. സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടക്കും.

കുറവിലങ്ങാട് പി.ഡി. പോൾ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.

തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോക്, ഡയറക്ടർ അഡ്വ. വി. മുരുകദാസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ബെൽജി ഇമ്മാനുവേൽ, പി.ആർ. സുഷമ, സൈനമ്മ ഷാജു, കോമളവല്ലി രവീന്ദ്രൻ, ടി.കെ. വാസുദേവൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഗ്രാമപഞ്ചായത്തംഗം സന്ധ്യാ സജികുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സദാനന്ദ


 ശങ്കർ, എ.എൻ. ബാലകൃഷ്ണൻ, പി.വി. സിറിയക്, സിബി മാണി, ബിനേഷ് രവി, ജോസഫ് സെബാസ്റ്റിയൻ, സനോജ് മിറ്റത്താനി, സി.എം. പവിത്രൻ, വ്യപാരിവ്യവസായി പ്രതിനിധികളായ ഷാജി ചിറ്റക്കാട്ട്, ബിനു നീറോസ്, ചീഫ് എൻജിനീയർ മേരി ജോൺ എന്നിവർ പങ്കെടുക്കും. പ്രസരണ വിഭാഗം ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. കുറവിലങ്ങാട് 66 കെ.വി. സബ്‌സ്‌റ്റേഷൻ ശേഷി വർധിപ്പിച്ചാണ് 110 കെ.വി. ആയി ഉയർത്തിയത്.