രണ്ടു തവണ കോവിഡിനെ പൊരുതി തോൽപ്പിച്ചു, ന്യുമോണിയ ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ നേഴ്സ് മരണത്തിനു കീഴടങ്ങി.


കുറവിലങ്ങാട്: ന്യുമോണിയ ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ നേഴ്സ് മരണത്തിനു കീഴടങ്ങി. കോട്ടയം കുറവിലങ്ങാട് പ്ലാക്കിയിൽ ലിയോ-റീന ദമ്പതികളുടെ മൂത്ത മകൾ സ്റ്റെഫി ലിയോ(27) ആണ് മരിച്ചത്.

നേഴ്സായിരുന്ന സ്റ്റെഫിക്ക് ജോലിക്കിടെ രണ്ടു തവണ കോവിഡ് ബാധിച്ചിരുന്നെങ്കിലും കോവിഡിനെ ധീരമായി പുചിരിയോടെ പൊരുതി തോൽപ്പിച്ചിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സ്റ്റെഫിയുടെ സംസ്കാരം ഇന്ന് രാവിലെ 11 നു കുറവിലങ്ങാട്  മേ​ജ​ർ ആ​ർ​ക്കി ​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദൈ​​വാ​ല​യ സെമിത്തേരിയിൽ നടന്നു. ലിയാൻഡർ, പ്രിയങ്ക എന്നിവർ സഹോദരങ്ങളാണ്.