എരുമേലി: എരുമേലി മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ നവീകരിച്ച പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉത്‌ഘാടനം തിങ്കളാഴ്ച രാവിലെ 10 ന് നടന്നു. അസ്സീസി ആശുപത്രി ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക് നവീകരിച്ച പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉത്‌ഘാടനം നിർവഹിച്ചു. കിടപ്പിലായ രോഗികളുടെ പരിചരണം ലക്ഷ്യമാക്കി ആരംഭിച്ച പാലിയേറ്റീവ് കെയർ സെന്ററിൽ പ്രതിമാസം ഭക്ഷണം, ചികിത്സ എന്നിവ ഉൾപ്പടെ 20000 രൂപ നിരക്കിൽ രോഗികളെ ചികിത്സിക്കുന്നതാണ്. ചികിത്സയ്ക്കു ആവശ്യമായ മരുന്നുകൾ, ഓക്സിജൻ മുതലായവയുടെ നിരക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഉത്‌ഘാടന ചടങ്ങിൽ അസ്സീസി ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജിസ് ആനിക്കൽ, സിഎംഒ ഡോ. സുമൻ, ഡോ.ടിന്റു തോമസ്, ഡോ.അലി, ഡോ ആഷില, എച്ച് ആർ മാനേജർ സി.ജെറോമി തുടങ്ങിയവർ പങ്കെടുത്തു.