കോട്ടയം: കേരളത്തെ രണ്ടായി കീറിമുറിച്ച് ജനജീവിതം താറുമാറാക്കുന്ന സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമാക്കിയുള്ള എൽഡിഎഫ് സർക്കാരിന്റെ കെ-റെയിൽ തട്ടിപ്പ് പദ്ധതി എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന കെ-റെയിൽ വിരുദ്ധ പ്രതിഷേധ ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, കെ.സി.ജോസഫ് എക്സ്. എംഎൽഎ, സലിം പി മാത്യു, അസ്സീസ് ബഡായി,പി.എ. സലിം, ജോഷി ഫിലിപ്പ്, ബിൻസി സെബാസ്റ്റ്യൻ, സാജു എം ഫിലിപ്പ്, ടി.സി. അരുൺ, പി.എസ്.ജയിംസ്, മുണ്ടക്കയം സോമൻ, മധൻലാൽ, ടോമി കല്ലാനി, വി.ജെ. ലാലി, ബാബുകുട്ടൻ ചിറ, പി.ആർ.സോന, ഫിലിപ്പ് ജോസഫ്, ഗ്രേസമ്മ മാത്യു, പി.എസ്. രഘുറാം , പ്രിൻസ് ലൂക്കോസ്, ഫിൽസൺ മാത്യു, ജോസ് മോൻ മുണ്ടക്കാൽ ,തോമസ് കല്ലാടൻ, ജി. ഗോപകുമാർ, സന്തോഷ് കാവുകാട്ട്,പി.എസ്. സലിം, തമ്പിചന്ദ്രൻ, കെ.റ്റി. ജോസഫ്, എസ്.രാജീവ്, കുര്യൻ പി കുര്യൻ, സിബി ജോൺ എന്നിവർ പ്രസംഗിച്ചു.
എന്ത് വില കൊടുത്തും കെ-റെയിലിനെ പ്രതിരോധിക്കും; വി.ഡി.സതീശൻ.