മുണ്ടക്കയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര നാളെയും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. തത്സമയ ക്വിസ്, കലാജാഥ,വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിപാടിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുണ്ടക്കയത്ത് നിർവ്വഹിച്ചു. പാറത്തോട്, എരുമേലി, മൂക്കൂട്ടുതറ എന്നിവിടങ്ങളിലും നാളെ ഈരാറ്റുപേട്ട,പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് ഏപ്രിൽ 20 മുതൽ 27 വരെ പ്രദർശന വിപണ മേള നടക്കും.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: എൻ്റെ കേരളം പ്രചാരണ യാത്ര പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉത്