എരുമേലി: എരുമേലിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. എരുമേലി-റാന്നി റോഡിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മുക്കടയിലാണ് അപകടം ഉണ്ടായത്. കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ ഹാൻഡിലിനിടെ കുടുങ്ങിയ ഡ്രൈവർ മുക്കട എ കെ കവല പ്രസാദിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഓട്ടോയിൽ ഉണ്ടായിരുന്ന റബ്ബർ ബോർഡിൽ ജോലി ചെയ്യുന്ന 2 സ്ത്രീകൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്നാണ് ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിപ്പോയ പ്രസാദിനെ പുറത്തെടുത്തത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നാട്ടുകാർ നിരവധി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും നിർത്തിയില്ല. ഇതുവഴിയെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയെങ്കിലും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഇതുവഴിയെത്തിയ പൊൻകുന്നം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് തങ്ങളുടെ വാഹനനത്തിൽ കയറ്റി ഓട്ടോ ഡ്രൈവറെ കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയത്.
എരുമേലിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡ്