കോട്ടയം ജില്ലയിൽ ഇന്ന് 29 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍.


കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 29    കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്സിനേഷന്‍   നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയില്‍ ആറ്  കേന്ദ്രങ്ങളില്‍ 12 -14  വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഒരു കേന്ദ്രത്തില്‍ 15 വയസ് മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കും  22 കേന്ദ്രങ്ങളില്‍ മുതിര്‍ന്നവര്‍ക്കും വാക്സിന്‍ നല്‍കും. അര്‍ഹരായവര്‍ക്ക് ഈ  കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ ആയി www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്‌തോ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

 12  വയസ് മുതല്‍ 14  വയസ്സുവരെയുള്ള (2008 ,2009 ,2010  വര്‍ഷങ്ങളില്‍  ജനിച്ചവര്‍) കുട്ടികള്‍ക്ക്  കോര്‍ബി  വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍. 

1 അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം

2  കുമരകം സാമൂഹികാരോഗ്യ കേന്ദ്രം  

3 മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം

4 നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

5  പാലാ ജനറല്‍ ആശുപത്രി

6 തിരുവാര്‍പ്പ് പ്രാഥമികാരോഗ്യകേന്ദ്രം

15 വയസ് (2007  ജനിച്ചവര്‍) മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്  വാക്സിന്‍ നല്‍കുന്ന  കേന്ദ്രം. 

1  കുറവിലങ്ങാട് താലൂക്ക് ആശുപത്രി 

കോട്ടയം ജില്ലയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഷീല്‍ഡ് കരുതല്‍, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങള്‍. 

1  അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

2  അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം

3  ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി

4  ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

5  ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

6 കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

7 കൊഴുവനാല്‍ പ്രാഥമികാരോഗ്യകേന്ദ്രം

8  കുറവിലങ്ങാട് താലൂക്ക് ആശുപത്രി

9 മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

10 മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം

11 മറവന്‍തുരുത്  പ്രാഥമികാരോഗ്യകേന്ദ്രം

12  മീനടം പ്രാഥമികാരോഗ്യകേന്ദ്രം

13  നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം

14  നിലക്കല്‍ പള്ളി ഹാള്‍

15 ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

16 പാമ്പാടി താലൂക്ക് ആശുപത്രി

17 പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

18 രാമപുരം പ്രാഥമികാരോഗ്യകേന്ദ്രം

19 സെന്റ് ലാസറസ് പള്ളി ഹാള്‍

20 ഉഴവൂര്‍ കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

21  വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

22  വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം