കോട്ടയം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് തുടരുന്നു. ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോട്ടയം നഗരത്തിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും തിരുനക്കരയിൽ പൊതുസമ്മേളനവും നടത്തി.
ബി.എം.എസ് ഒഴികെയുള്ള ഇരുപതിലധികം ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. അവശ്യ സർവ്വീസുകൾ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായി സംയുകത സമര സമിതി അറിയിച്ചു.
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായ തൊഴിലാളി ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ ആണ് പണിമുടക്ക് നടത്തുന്നത്. കോട്ടയത്ത് നടന്ന പ്രകടനത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.