കോട്ടയം: സിൽവർ ലൈൻ അലൈന്മെന്റിലെ മാറ്റവും കെ-റെയിൽ വെബ്‌സൈറ്റിൽ നിന്നും അലൈൻമെന്റ് മാപ്പ് അപ്രത്യക്ഷമായതും അധികൃതർ വിശദീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ.
നേർരേഖയിലായിരുന്ന സിൽവർ ലൈൻ അലൈൻമെന്റ് എങ്ങനെ പിന്നീട് മാറി എന്നതും സിൽവർ ലൈൻ അലൈൻമെന്റ് മാപ്പ് ഒരു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഇതേ മാപ്പ് തന്നെ കെ-റെയിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും എന്നാൽ അത് എങ്ങനെ അപ്രത്യക്ഷമായി എന്നതും അധികൃതർ വിശദീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ആവശ്യപ്പെട്ടു.