പാലാ: ആധുനിക രോഗനിർണയ സംവിധാനങ്ങളുമായി കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പാലാ സെന്ററിന്റെ ഉത്‌ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ജോസ് കെ മാണി എം പി നിർവ്വഹിക്കും.
ജോസ് കെ മാണി എംപി കേന്ദ്ര സർക്കാരുമായി നടത്തിയ നിരന്തര ഇടപെടലിനെത്തുടർന്നാണു രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ സെന്റർ പാലാ താലൂക്ക് ആശുപത്രിയോടു പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടാം ഘട്ടമായി വീണ്ടും രാജ്യസഭയിലെത്തിയതോടെയാണ് ജോസ് കെ മാണി കേന്ദ്ര സർക്കാരുമായി നിരന്തര ഇടപെടൽ നടത്തി കേന്ദ്രം പാലായിൽ സ്ഥാപിക്കാൻ തീരുമാനമായത്.
രാവിലെ 11 നു നടക്കുന്ന ചടങ്ങിൽ പാലാ നഗരസഭാ അധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കും. ലാബ് ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം എം പി തോമസ് ചാഴികാടൻ നിർവ്വഹിക്കും. മാണി സി കാപ്പൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ഡയറക്ടർ പ്രൊഫ. ചന്ദ്രദാസ് നാരായണ തുടങ്ങി ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.