മെഗാ ജോബ് ഫെയർ: കോട്ടയം ജില്ലയിൽ നിന്നും 351 പേർക്ക് നിയമനം, 1240 പേർ ചുരുക്കപ്പട്ടികയിൽ! മെഗാജോബ് ഫെയറിൽ ജില്ല മൂന്നാം സ്ഥാനത്ത്.


കോട്ടയം: സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി നാട്ടകം ഗവൺമെന്റ് കോളജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ ജില്ലയിലെ 351 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചു. ജോബ് ഫെയറിൽ പങ്കെടുത്ത 1240 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഇതോടെ മെഗാ ജോബ് ഫെയറിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ മൂന്നാമതെത്തി.  എൻജിനീയറിംഗ്, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മീഡിയ, ഓട്ടോമോട്ടീവ് തുടങ്ങി വിവിധ മേഖലകളിലെ 64 കമ്പനികൾ പങ്കെടുത്ത മേളയിൽ 1638 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.