കോട്ടയം ജില്ലയിൽ ആദ്യം, 'മാർ സ്ലീവാ കിഡ് സിറ്റി' ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ചു.


പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ജീവനക്കാരുടെ കുട്ടികൾക്കായുള്ള ഡേ കെയർ 'മാർ സ്ലീവാ കിഡ് സിറ്റി' പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ചു.

പേട്രൻസ് കെയറിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്. മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച കിഡ് സിറ്റിയുടെ ആശീർവാദ കർമ്മത്തിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, ഡയറക്ടർസ് എന്നിവർ പങ്കെടുത്തു.