മണിമല: ജൈവ-അജൈവ മാലിന്യ സംസ്കരണരംഗത്ത് പുത്തൻ ചുവട് വയ്പുമായി മണിമല ഗ്രാമ പഞ്ചായത്ത്. മണിമല മാർക്കറ്റിന് സമീപം മാർക്കറ്റിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണപ്ലാന്റ് സജ്ജമായതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.
2021-22 വാർഷിക പദ്ധതി പ്രകാരം നിർമ്മിച്ച മാലിന്യ സംസ്കരണപ്ലാന്റ് നിർമ്മാണം പൂർത്തിയാക്കി. ഗ്രാമ പഞ്ചായത്തിലെ വാർഡുകളിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കുന്നതിനുള്ള പ്രധാന മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ നിർമ്മാണവും ഇതിനോടൊപ്പം പൂർത്തീകരിച്ചിരികച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.