പെൺകോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോട്ടയം ജില്ലാ വനിതാശിശു വികസന വകുപ്പിന്റെയും മഹിള ശക്തികേന്ദ്രയുടെയും വിപുലമായ പരിപാടികൾ.


കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാശിശു വികസന വകുപ്പും മഹിള ശക്തികേന്ദ്രവും സംയുക്തമായി കോട്ടയം ജില്ലയിൽ ഇന്ന് വിപുലമായ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

 

രാവിലെ 9 മണിക്ക് നാഗമ്പടം ബസ് സ്റ്റാൻഡിൽ ബി.സി.എം.കോളേജ് വുമൺസ് സെല്ലിന്റെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥിനികൾ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. 9.30 ക്ക് തിരുനക്കര ഗാന്ധി സ്വയറിൽ ജില്ലയിലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് അവതരിപ്പിക്കുന്ന തെരുവ് നാടകം അരങ്ങേറും.

 

10 മണിക്ക് ഗാന്ധിസ്വയറിൽ നിന്ന് തിരുനക്കര ചിൽഡ്രൺസ് ലൈബ്രറി ഹാൾ വരെ നടത്തുന്ന വനിതാ റാലി കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഫ്‌ളാഗ് ഓഫ് ചെയ്യും. ചിൽഡ്രൺസ് ലൈബ്രറി ഹാളിൽ 10.30 ന് നടത്തുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികൾ, സെമിനാർ, സംവാദം എന്നിവയും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.