വൈക്കം: കേരള യുവജനക്ഷേമ ബോർഡും കോട്ടയം ജില്ലാ യുവജന കേന്ദ്രവും സംയുക്തമായി മയക്കുമരുന്നിനെതിരേ 'ജനകീയ സഭ' പരിപാടി സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
കൊതവറ സെന്റ് സേവ്യഴ്‌സ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജ്മോൻ ടി. മാവുങ്കൽ അധ്യക്ഷത വഹിച്ചു. വൈക്കം സർക്കിൾ ഇൻസ്പെക്ടർ കെ.ജി. കൃഷ്ണൻ പോറ്റി, സിവിൽ എക്സൈസ് ഓഫിസർ എസ്. ദീപേഷ്, വൈക്കം താലൂക്ക് ആശുപത്രി സൈക്കോളജിസ്റ്റ് ഡോ. ആശ ബാബു എന്നിവർ മയക്കുമരുന്നിന്റെ ദുരുപയോഗം സംബന്ധിച്ച് പ്രഭാഷണം നടത്തി.
മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ നിന്നും യുവതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് സേവ്യഴ്‌സ് കോളജ് കെമിസ്ട്രി വിഭാഗം വിദ്യാർഥി ഷംന മയക്കുമരുന്നിനെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്‌സൈസ് ഓഫീസർ പി. രാജേഷ്, ജില്ലാ യൂത്ത് കോർഡിനേറ്റർ അഡ്വ. എസ്.പി. സുജിത്ത്, യൂത്ത് കോർഡിനേറ്റർ ബിനു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.