അവധിയും പണിമുടക്കും: ഞായറാഴ്ചയും സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; മന്ത്രി വി.എൻ വാസവൻ.


കോട്ടയം: അവധിയും പണിമുടക്കുമുൾപ്പടെ 4 ദിവസം തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ശനി,ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

ഇനി 30,31 തീയതികളിൽ മാത്രമാകും ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. അതേസമയം പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് എസ്‌ബിഐ അറിയിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 എണ്ണം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് അസോസിയേഷൻ,ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ഇക്കാരണത്താൽ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ന്യൂ ജനറേഷൻ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയില്ല.