കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.


കിടങ്ങൂർ: കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂര് സ്വദേശി പുത്തൻപുരയ്ക്കൽ ജേക്കബ്(55)നെയാണ് ഇന്ന് രാവിലെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഗ്നിരക്ഷാ സേനയും കിടങ്ങൂർ പോലീസും ചേർന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് കിടങ്ങൂർ പാലത്തിനു സമീപത്തെ കടവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുമ്മണ്ണൂര് താഴത്ത് കവലയിലെ ഓട്ടോ ഡ്രൈവറായിരുന്നു ജേക്കബ്.